Site iconSite icon Janayugom Online

സി പി രാധാകൃഷ്ണൻ പുതിയ ഉപരാഷ്ട്രപതി

എൻഡിഎ സ്ഥാനാർഥി സി പി രാധാകൃഷ്ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അദ്ദേഹം 452 വോട്ടുകൾ നേടിയപ്പോൾ, ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായിരുന്ന സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. 767 വോട്ടുകൾ പോൾ ചെയ്തതിൽ 752 എണ്ണവും സാധുവായിരുന്നു. 

ആർഎസ്എസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സി പി രാധാകൃഷ്ണൻ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനായും കേരളത്തിന്റെ പ്രഭാരിയായും പ്രവർത്തിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഝാർഖണ്ഡ്, പുതുച്ചേരി, തെലങ്കാന എന്നിവിടങ്ങളിൽ ഗവർണർ പദവികളും വഹിച്ചിട്ടുണ്ട്.

Exit mobile version