രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി എൻ ഡി എ സ്ഥാനാർഥി സി പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചത്. ഇത് 98.3% പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു. എതിർ സ്ഥാനാർത്ഥിയും സുപ്രീം കോടതി മുൻ ജഡ്ജിയുമായ സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്.
രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതി; സി പി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ നാളെ

