Site iconSite icon Janayugom Online

സിപിഐ എടത്വ ലോക്കല്‍ സമ്മേളനം

സി പി ഐ എടത്വാ ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജോർജ്ജ് കുട്ടി കൂലിപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ കെ ശിവൻ പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി കെ ഗോപിനാഥൻ, അസിസ്റ്റന്റ് സെക്രട്ടറി ടി ഡി സുശീലൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി ലാലി, കെ വി ജയപ്രകാശ്, പി സുപ്രമോദം എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ സി സന്തോഷിനേയും, അസിസ്റ്റന്റ് സെക്രട്ടറിയായി ടിജോ സേവ്യറിനേയും തെരഞ്ഞെടുത്തു.

Exit mobile version