സി പി ഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി നടക്കുന്ന കാസര്‍കോട് ലോക്കൽ സമ്മേളനത്തിന് ഒളിയത്തടുക്കയില്‍ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗാമയി ഇന്നലെ കെ ഭാസ്ക്കരൻ നഗറിൽ പൊതുസമ്മേളനം നടന്നു. സി പി ഐ ജില്ലാ കൗൺസിൽ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കിഷോര്‍ കെ ടി അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിൽ എഐവൈഎഫ് ദേശീയ കൗണ്‍സിലംഗം അഡ്വ: കെ കെ സമദ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍, ജില്ലാ അസി.സെക്രട്ടറി വി രാജന്‍, ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ. വി സുരേഷ് ബാബു, എഐവൈഎഫ് മുന്‍ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, മണ്ഡലം സെക്രട്ടറി കെ കുഞ്ഞിരാമന്‍, ജില്ലാ കൗണ്‍സിലംഗം ബിജു ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ അഡ്വ. അനില്‍ കുമാര്‍ എസ് ആര്‍ സ്വാഗതം പറഞ്ഞു. ഇന്ന് രാവിലെ ടി കുമാരൻ നഗറിൽ (മധൂർ പഞ്ചായത്ത് ഹാൾ )നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.