സിപിഐ നേതാവും കേരള മഹിളാസംഘം മുന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്ന രമണി ജോര്‍ജ് അന്തരിച്ചു. ദീര്‍ഘ കാലം സിപിഐ വിദ്യാഭ്യാസ ഡിപ്പാര്‍ട്‌മെന്റ് ചുമതല വഹിച്ചിരുന്ന, അന്തരിച്ച പി ജോര്‍ജിന്റെ സഹധര്‍മിണിയാണ്.
സിപിഐ മുന്‍ സംസ്ഥാന കൗണ്‍സിലംഗമായിരുന്നു. കേരള പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍പേഴ്സനായും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചു കാലമായി ന്യൂസിലാന്റില്‍ മകളോടൊപ്പം ആയിരുന്നു താമസം. ഏതാനും നാളായി ചികിത്സയിലും വിശ്രമത്തിലും ആയിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
മഹിളാസംഘം അനുശോചിച്ചു
കേരള മഹിളാ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നാഷണൽ കൗൺസിലിലും സംസ്ഥാന കൗൺസിലുംഅംഗമായും പ്രവര്‍ത്തിച്ച രമണി ജോർജിന്റെ നിര്യാണം മഹിളാ പ്രസ്ഥാനത്തിന് പ്രത്യേകിച്ചും കേരള മഹിളാ സംഘത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് സ്ഥാന പ്രസിഡന്റ് ജെ ചിഞ്ചുറാണിയും സെക്രട്ടറി പി വസന്തവും അനുസ്മരിച്ചു. മൂന്നുതവണ മഹിളാസംഘം സംസ്ഥാന സെക്രട്ടറിയായിട്ടുണ്ട്. ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കേരള മഹിളാ സംഘത്തിന് സംസ്ഥാനത്താകെ വേരോട്ടം ഉണ്ടാക്കുന്നതിനു സഖാവ് നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിസ്മരിക്കാനാവാത്തതാണെന്നും മഹിളാസംഘം സംസ്ഥാന ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
English summary; CPI leader Ramani George passes away
You may also like this video;