Site iconSite icon Janayugom Online

സിപിഐഎം പ്രവര്‍ത്തകന്റെ കൊ​ല​പാ​ത​കം: ഏ​ഴു പേ​ർ കസ്റ്റഡിയിൽ

ന്യൂ​മാ​ഹി​ക്ക​ടു​ത്ത് പു​ന്നോ​ൽ സ്വ​ദേ​ശി ഹ​രി​ദാ​സി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഏ​ഴു​പേ​ർ ക​സ്റ്റ​ഡി​യി​ൽ. വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി കൗ​ൺ​സി​ല​ർ ലി​ജീ​ഷി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സിന്റെ പ്ര​ത്യേ​ക സം​ഘമാണ് അ​ന്വേ​ഷ​ണം നടത്തുന്നത്.

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം ആ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ ആ​ർ ആ​ർ ഇ​ള​ങ്കോ​വ​ൻ അറിയിച്ചു.

അ​തേ​സ​മ​യം, ഹ​രി​ദാ​സിന്റെ ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ഹ​രി​ദാ​സി​ന് ഇ​രു​പ​തി​ല​ധി​കം വെ​ട്ടേ​റ്റി​ട്ടു​ണ്ട്. മു​റി​വു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കാ​നാ​കാ​ത്ത വി​ധം ശ​രീ​രം വി​കൃ​ത​മാ​ക്കി​യ നി​ല​യി​ലാ​ണ്. ഇ​ട​തു​കാ​ൽ മു​ട്ടി​ന് താ​ഴെ മു​റി​ച്ചു​മാ​റ്റി. വ​ല​ത് കാ​ൽ​മു​ട്ടി​ന് താ​ഴെ നാ​ലി​ട​ങ്ങ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. മു​റി​വു​ക​ൾ അ​ധി​ക​വും അ​ര​യ്ക്ക് താ​ഴെ​യാ​ണ്. ഇ​ട​ത് കൈ​യി​ലും ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ രേഖപ്പെടുത്തി.

eng­lish summary;CPI (M) activist killed: Sev­en in custody

you may also like this video;

Exit mobile version