ഭഗത് സിങ് നഗര തൊഴിലുറപ്പ് പദ്ധതി (ബിഎൻഇജിഎ) രാജ്യസഭയിൽ അവതരിപ്പിച്ച് സിപെഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും എംപിയുമായ ബിനോയ് വിശ്വം. പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായിട്ടാണ് സ്വകാര്യ ബിൽ രാജ്യസഭയില്‍ സമർപ്പിച്ചത്.
ഓരോ കൂടുംബത്തിലെയും പ്രായപൂർത്തിയായ അംഗങ്ങൾക്ക് എല്ലാ സാമ്പത്തിക വർഷത്തിലും കുറഞ്ഞത് നൂറ് ദിവസത്തെ തൊഴിലുറപ്പ് വേതനമെങ്കിലും നൽകുക രാജ്യത്തെ നഗരപ്രദേശങ്ങളിലെ കുടുംബങ്ങളുടെ ഉപജീവന സുരക്ഷ വർധിപ്പിക്കുക എന്നിവയാണ് ബിൽ ലക്ഷ്യമിടുന്നത്.
രാജ്യത്തെ നഗരപ്രദേശങ്ങളിലെ ദരിദ്രർക്കിടയിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിലാണ് ബിൽ അവതരിപ്പിച്ചത്.
English summary; CPI MP Binoy Viswam submits Bhagat Singh Urban Employment Guarantee Scheme (BNEGA) in Rajya sabha
You may also like this video;