Site iconSite icon Janayugom Online

സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

സിപിഐ പാലക്കാട് ജില്ലാ സമ്മളനത്തിന് ഉജ്വല തുടക്കം. വിവിധ ഭാഗങ്ങളില്‍ നിന്നും ആരംഭിച്ച പതാക, ബാനര്‍, കൊടിമര ജാഥകള്‍ സംഗമിച്ചതിനുശേഷം മംഗലം പാലത്തിന് സമീപത്തു നിന്നും ആയിരങ്ങള്‍ അണിനിരന്ന വോളണ്ടിയര്‍ മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് കാനം രാജേന്ദ്രന്‍ നഗറിലെ (പ്രിയദർശിനി ബസ് സ്റ്റാന്റ്) പൊതുസമ്മേളന നഗരിയില്‍ മുതിര്‍ന്ന നേതാവ് കെ ഇ ഹനീഫ പതാക ഉയര്‍ത്തി. പൊതുസമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ കെ രാമചന്ദ്രൻ സ്വാഗതവും ആലത്തൂർ മണ്ഡലം സെക്രട്ടറി പി എം അലി നന്ദിയും പറഞ്ഞു.

ഇന്ന് രാവിലെ 10.30ന് പ്രതിനിധി സമ്മേളനം നടക്കുന്ന കെ വി ശ്രീധരൻ നഗറിൽ (ത്രീ സ്റ്റാർ ഓഡിറ്റോറിയം) വിജയൻ കുനിശേരി പതാക ഉയർത്തും. പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30ന് റിപ്പോർട്ട്, വരവുചെലവ് കണക്ക് അവതരണവും തുടര്‍ന്ന് ചര്‍ച്ചയും നടക്കും. 209 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ, മന്ത്രിമാരായ ജി ആർ അനിൽ, ജെ ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി ചാമുണ്ണി, രാജാജി മാത്യു തോമസ്, സി എൻ ജയദേവൻ, എൻ രാജൻ എന്നിവർ അഭിവാദ്യം ചെയ്യും. നാളെ വൈകിട്ടോടെ സമ്മേളനം സമാപിക്കും. 

Exit mobile version