കേന്ദ്ര ഗവ. ജനവിരുദ്ധ നയങ്ങൾക്കെതിരെ, അഡാനി ഗ്രൂപ്പിന്റെ വഴിവിട്ട പ്രവർത്തനങ്ങൾ സംയുക്ത പാർലമെന്റ് സമിതി അന്വേഷിക്കുക ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുക പ്രാദേശിക വികസനം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഐ പൊന്നാനി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന സദസ്സ് സംഘടിപ്പിച്ചു.
സദസ്സ് സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എ കെ ജബ്ബാർ അധ്യക്ഷത വഹിച്ചു. പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ, കെ കെ ബാബു, എവറസ്റ്റ് ലത്തീഫ്, വി പി ഗംഗാധരൻ, എ കെ നാസർ, എം മാജിദ്, അജീന ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.