പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക, ബാനര്‍, കൊടിമര ജാഥകള്‍ വൈകുന്നേരം 3.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംഗമിക്കും. തുടര്‍ന്ന് ചുവപ്പു സേനാംഗങ്ങളുടെ അകമ്പടിയോടെ പികെവി നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) എത്തിച്ചേരും. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള പതാക സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഏറ്റുവാങ്ങും. ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് എത്തിക്കുന്ന ബാനറും നെയ്യാറ്റിന്‍കരയിലെ സ്വദേശാഭിമാനി വീരരാഘവന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് കൊണ്ടുവരുന്ന കൊടിമരവും പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും ഏറ്റുവാങ്ങും.
പികെവി നഗറില്‍ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ജി ആര്‍ അനില്‍ അധ്യക്ഷനാകും. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മായില്‍, മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതവും ഡെപ്യൂട്ടി മേയര്‍ പി കെ രാജു നന്ദിയും പറയും. തുടര്‍ന്ന് ആലപ്പുഴ ഇപ്റ്റ അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും. നാളെ മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ വെളിയം ഭാര്‍ഗവന്‍ നഗറില്‍ (ടാഗോര്‍ തിയേറ്റര്‍, വഴുതക്കാട്) പ്രതിനിധി സമ്മേളനം നടക്കും.
രാവിലെ ഒമ്പതിന് രക്തസാക്ഷി ജയപ്രകാശിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് മഹിളാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി വസന്തത്തിന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന ദീപശിഖ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് സമ്മേളന നഗറില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ പതാക ഉയര്‍ത്തും. ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
English Summary:State assembly: Jathas will assemble at 3.30 in front of Palayam Raktasakshi Mandapam
You may also like this video