Site iconSite icon Janayugom Online

മതചെരുപ്പും മതേതര ചെരുപ്പും ഇടുന്നവരാണ് മതാതീത മനുഷ്യനെന്ന സങ്കല്പത്തിന് തടസം: കുരീപ്പുഴ

kureeppuzhakureeppuzha

നൂറ് വര്‍ഷമായി കേരളത്തിലെ സാംസ്കാരിക സമ്മേളനങ്ങളില്‍ മൈക്ക് വയ്ക്കാതെയും വച്ചുകൊണ്ടും പ്രസംഗിച്ചുപോന്ന മതാതീതമായ ഒരു സമൂഹം എന്ന ലക്ഷ്യം കാണാതെപോയത്, കപട വ്യക്തിത്വം ഉള്ളതുകൊണ്ടാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. സാംസ്കാരിക സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജാതിമത വ്യത്യാസമില്ലാതെ മനുഷ്യര്‍ പരസ്പരം സ്നേഹിക്കുന്ന, ഒരു കടുംബമായി മാറുന്ന കേരളത്തെക്കുറിച്ചാണ് നൂറ് വര്‍ഷമായി പറഞ്ഞുപോരുന്നത്. ഇതുതന്നെയാണ് ഇന്നും സാംസ്കാരിക സമ്മേളനങ്ങള്‍ ചിന്തിക്കുന്നതും.
അയ്യാ വൈകുണ്ഠ സ്വാമികള്‍ തൊട്ട് ഇങ്ങേയറ്റം വരെയുള്ള എല്ലാ സാംസ്കാരിക പ്രവര്‍ത്തകരും നായകന്മാരും നൂറു വര്‍ഷമായി പറയുന്ന മതാതീത മനുഷ്യനെന്ന സങ്കല്പം സമ്പൂര്‍ണമായും നശിച്ചു. അങ്ങനെ നശിക്കുന്നെങ്കില്‍ അതിന്റെ കാരണം എന്താണ്? രണ്ട് തരം ചെരുപ്പുകളിടുന്നവരാണ് പ്രശ്നം. വീട്ടിലിടാന്‍ മതചെരുപ്പും വീടിന് പുറത്തിടാന്‍ മതേതര ചെരുപ്പും. ഇങ്ങനെ കപട വ്യക്തിത്വങ്ങളുള്ള ആളുകളാണ് നമ്മുടെ സമൂഹത്തിലുള്ളതെങ്കില്‍ മതാതീത മനുഷ്യന്‍ എന്നുള്ള സങ്കല്പം പരാജയപ്പെടും. അതല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ പ്രസരിക്കേണ്ടുന്ന, പ്രചരിക്കേണ്ടുന്ന ഒരു ചിന്തയായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു.

പ്രസക്തം ഇടതു ബദല്‍ മാത്രം; പാർവതി പവനൻ

കേന്ദ്രം ഭരിക്കുന്നവർ സംസ്ഥാനത്തിന്റെ പുരോഗമനത്തെ തകർക്കുന്ന നിലപാടുകൾ സ്വീകരിക്കുന്ന ഇക്കാലത്ത് അതിനെതിരെ ശക്തമായ ബദലായി കേരളം നിലകൊള്ളുകയാണ്. ഈ അവസരത്തിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനം ഏറെ പ്രസക്തമാണ്. വർഗീയതയ്ക്കെതിരെ എക്കാലത്തും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൂടുതൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നതിനും മതേതരത്വം ഉയർത്തിപ്പിടിക്കുന്നതിനും കൂടുതൽ ശക്തി പകരാൻ ഈ സമ്മേളനത്തിലൂടെ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

Exit mobile version