സിപിഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് 4 ന് കായംകുളം കെ പിഎസിയിൽ വച്ച് സാംസ്കാരിക സെമിനാർ നടക്കും. ബഹുസ്വരതയും ഫാസിസവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും. യുവ കലാ സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ മുരളീകൃഷ്ണൻ മോഡറേറ്ററായിരിക്കും. ടി വി ബാലൻ, എ ഷാജഹാൻ, ഡോ പി കെ ജനാർദ്ദനക്കുറുപ്പ്, സി എ അരുൺ കുമാർ, കെ ജി സന്തോഷ്, എ എസ് സുനിൽ, എൻ ശ്രീകുമാർ, എൻ ബാലചന്ദ്രൻ, റജി പി പണിക്കർ എന്നിവർ സംസാരിക്കും.
സിപിഐ സംസ്ഥാന സമ്മേളനം; കായംകുളത്ത് സെമിനാർ ഇന്ന്

