സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കിളിമാനൂരിൽ ഇന്ന് ‘കേരളത്തിലെ സാംസ്കാരിക വിപ്ലവങ്ങൾ’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കും.
വൈകിട്ട് നാലിന് കിളിമാനൂർ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
ഡോ. ജെ പ്രഭാഷ് മുഖ്യപ്രഭാഷണം നടത്തും. സിപിഐ ദേശീയ കൗൺസിൽ അംഗം എൻ രാജൻ അധ്യക്ഷനാകും. തുടര്‍ന്ന് സൂരജ് സത്യൻ അവതരിപ്പിക്കുന്ന ‘രമണൻ’ എന്ന കഥാപ്രസംഗവും നടക്കും.
English summary; CPI State Conference: Speech today at Kilimanoor
You may also like this video;