Site iconSite icon Janayugom Online

സിപിഐ സംസ്ഥാന സമ്മേളനം; പതാക ജാഥ പ്രയാണം തുടങ്ങി

ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനുള്ള രക്തപതാക, അനശ്വരരായ രക്തസാക്ഷികളുടെ രണസ്മരണയിരമ്പുന്ന കയ്യൂരിൽ നിന്ന് പ്രയാണം തുടങ്ങി. ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മൃതി മണ്ഡപത്തിൽ വച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം കെ പ്രകാശ് ബാബു ജാഥാ ക്യാപ്റ്റൻ ദേശീയ എക്സിക്യൂട്ടീവംഗവും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ പി രാജേന്ദ്രന് പതാക കൈമാറി.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ, സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി പി മുരളി, മുതിർന്ന നേതാവ് പി എ നായർ, ജാഥാ വൈസ് ക്യാപ്റ്റൻ ദീപ്തി അജയകുമാർ, ഡയറക്ടർ ഗോവിന്ദൻ പള്ളിക്കാപ്പിൽ, അംഗങ്ങളായ അജിത് കൊളാടി, സി പി ഷൈജൻ, ഇ എം സതീശൻ, പി കബീർ, മുൻ എംഎൽഎ എം കുമാരൻ എന്നിവർ പങ്കെടുത്തു.

തുടര്‍ന്ന് കയ്യൂരിൽ നടന്ന പൊതുസമ്മേളനം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ സെക്രട്ടറി സി പി ബാബു അധ്യക്ഷനായി. ജാഥാ ലീഡർ കെ പി രാജേന്ദ്രൻ, അജിത് കൊളാടി, സി പി മുരളി, സി വി വിജയരാജ്, ബങ്കളം കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

പതാക ജാഥ ഇന്നലെ കരിവെള്ളൂരില്‍ വച്ച് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചു. ഇന്ന് രാവിലെ ഒമ്പതിന് കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്തും 10 മണിക്ക് തലശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്തും മൂന്ന് മണിക്ക് നടുവണ്ണൂരും അഞ്ച് മണിക്ക് കോഴിക്കോടും സ്വീകരണം നൽകും.

നാളെ രാവിലെ 10 മണിക്ക് മലപ്പുറം, മൂന്ന് മണിക്ക് ഷൊർണൂർ, നാല് മണിക്ക് വടക്കാഞ്ചേരി. 5.30ന് തൃശൂർ, മൂന്നിന് രാവിലെ 10 മണി അങ്കമാലി, 11ന് വൈറ്റില, 12 മണിക്ക് അരൂർ, മൂന്ന് മണിക്ക് ചേർത്തല എന്നിവിടങ്ങളിലും സ്വീകരണം നൽകും. തുടർന്ന് സമ്മേളന നഗരിയിൽ എത്തിച്ചേരും.

Exit mobile version