ആലപ്പുഴയിൽ നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ടി വി തോമസ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ചെസ് ടൂർണമെന്റ് 28 ന് രാവിലെ 9 മണിമുതൽ ആലപ്പുഴ ടി വി തോമസ് മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും. വിവിധ വിഭാഗങ്ങളിലെ വിജയികൾക്കായി ഒരു ലക്ഷം രൂപയുടെ സമ്മാനതുകയും, ട്രോഫികളും, മെഡലുകളും സർട്ടിഫിക്കറ്റുകളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 കളിക്കാർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. 300 രൂപയാണ് എൻട്രി ഫീസ്. ഫോൺ: പി എസ് സന്തോഷ് കുമാർ, കൺവീനർ-9961988099, ബിബി സെബാസ്റ്റ്യൻ-8089956363
സിപിഐ സംസ്ഥാന സമ്മേളനം; ടി വി തോമസ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ചെസ് ടൂർണമെന്റ്

