Site iconSite icon Janayugom Online

മുതിർന്ന സിപിഐ(എം) നേതാവും എൽഡിഎഫ് മുൻ സംസ്ഥാന കൺവീനറുമായ എം എം ലോറൻസിന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു

കൗമാരപ്രായത്തിൽതന്നെ സ്വാതന്ത്ര്യ പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യം മനസ്സിൽ അങ്കുരിച്ച അദ്ദേഹം ത്രിവർണ പതാകയുമായി സ്കൂളിലെത്തിയതിന് പുറത്താക്കപ്പെട്ട വിദ്യാർത്ഥിയായിരുന്നു. മറ്റൊരു വിദ്യാലയത്തിൽ പഠനം തുടർന്നുവെങ്കിലും പത്താംതരത്തിൽ അധ്യയനം അവസാനിപ്പിച്ച് പൊതുരംഗത്തേക്ക് എത്തി. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാവുകയും പാർട്ടി അംഗത്വം നേടുകയും ചെയ്തു. 

സിപിഐഎം നേതാവ് എന്നതിനൊപ്പം പ്രമുഖനായ തൊഴിലാളി സംഘാടകൻ എന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹം സിഐടിയു സംസ്ഥാന, ദേശീയ നേതൃ തലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. എൽഡിഎഫിന്റെ കൺവീനർ എന്ന നിലയിൽ മുന്നണിയെ നയിക്കുന്നതിലും ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ മികവ് എടുത്തു പറയേണ്ടതാണെന്ന് ബിനോയ് വിശ്വം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Exit mobile version