മുതിർന്ന കമ്മ്യുണിസ്റ്റ് നേതാക്കളായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ എംഎൽഎ ആർ രാമചന്ദ്രൻ എന്നിവരുടെ അകാലനിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് നവയുഗം സാംസ്ക്കാരികവേദി ജുബൈലിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. നവയുഗം രക്ഷാധികാരി ടി സി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന സമ്മേളനത്തിൽ, കേന്ദ്രനേതാക്കളായ എംജി മനോജും എം എസ് മുരളിയും അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു.
കേരളത്തിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിച്ച ഉറച്ച നിലപാടുകളുള്ള ധീരനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്നും വിദ്യാർത്ഥി രാഷ്ടീയത്തിലൂടെ കടന്ന് വന്ന് തൊഴിലാളി വർഗത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ വെച്ച നേതാവിന്റെ നിര്യാണം ഇടതുപക്ഷത്തിന് തീരാനഷ്ടമാണ് എന്നും നവയുഗം അനുശോചന പ്രമേയത്തിൽ പറഞ്ഞു. കൊല്ലം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപടുക്കാൻ ധീരമായി പ്രവർത്തിച്ച മനുഷ്യ സ്നേഹിയായിരുന്നു കരുനാഗപള്ളി മുൻ എംഎൽഎ കൂടിയായിരുന്ന ആർ രാമചന്ദ്രനെന്നും നവയുഗം അനുസ്മരിച്ചു.
വിവിധ പ്രവാസി സംഘടന പ്രതിനിധികളും, സാമൂഹ്യസാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അഷറഫ് മുവാറ്റുപുഴ, സൈഫ്, ഷിഹാബ് കായംകുളം, മുഫീദ്, കരീം ഉസ്താദ്, സാബു, പുഷ്പകുമാർ, നൗഷാദ് എന്നിവർ യോഗത്തിൽ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
English Summary: CPI State Secretary Kanam Rajendran and former MLA R Ramachandran remembered by Navayugom Jubail
You may also like this video