Site iconSite icon Janayugom Online

സിപിഐ സ്വീകരണം നല്‍കി

സിപിഐ ചേർത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദിനും വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജിക്കും സ്വീകരണം നൽകി. വയലാർ നാഗംകുളങ്ങര കവലയിൽ നടന്ന സമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ടി ടി ജിസ്‌മോൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തി. എം സി സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞു. എൻഎസ് ശിവപ്രസാദ്, ഓമന ബാനർജി, വി ടി ജോസഫ്, എൻ പി ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: CPI wel­comed

Exit mobile version