ഫെബ്രുവരി 14 പ്രണയിതാക്കളുടെ ദിനം. ഈ ദിനത്തിൽ വേറിട്ട ഒരു ആശയവുമായി സിപിഐ കുളംവട്ടിവിള ബ്രാഞ്ചിലെ ഒരു കൂട്ടം ചെറുപ്പക്കാർ. തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന അശരണരെ ഈ ദിനത്തിൽ ചേർത്തുനിർത്താൻ… അവരുടെ ഒരുനേരത്തെ വിശപ്പകറ്റാൻ “വിശപ്പിനോടാണ് പ്രണയം “എന്ന ആശയവുമായി എത്തിയത്.
സിപിഐ കുളംവെട്ടിവിള ബ്രാഞ്ച് സമ്മേളനത്തോട് അനുബന്ധിച്ച് ഇന്നലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകി “വിശപ്പിനോടാണ് പ്രണയം “എന്ന കാമ്പയിന്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ നിർവഹിച്ചു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വൈശാഖ്, കുളംവെട്ടിവിള ബ്രാഞ്ച് സെക്രട്ടറി സുരേഷ് കുമാർ, എഐവൈഎഫ് വട്ടപ്പാറ മേഖലാ സെക്രട്ടറി ദിപിൻ, ബ്രാഞ്ച് മെമ്പർമാരായ സ്നേഹ സുരേഷ്, അനില, ഉണ്ണി, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. 200 ഓളം പൊതികളാണ് നൽകിയത്.

