Site icon Janayugom Online

സിപിഐഎം നേതാവും മുൻ എംഎൽഎയുമായ നബീസാ ഉമ്മാൾ അന്തരിച്ചു

സിപിഐഎം നേതാവും മുൻ എംഎൽഎയുമായ നബീസാ ഉമ്മാൾ (92) അന്തരിച്ചു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ അധ്യാപികയായിരുന്നു. പണ്ഡിതയും സാംസ്‌കാരിക പ്രഭാഷകയുമായിരുന്നു.

മുഖ്യമന്ത്രി അനുശോചിച്ചു

പ്രൊഫ. നബീസാ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികച്ച പ്രഭാഷകയും നിയമസഭാ സാമാജികയായിരുന്ന നബീസാ ഉമ്മാൾ സംസ്ഥാനത്തെ നിരവധി സർക്കാർ കേളേജുകളിൽ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നു.
എ ആർ രാജരാജവർമക്കു ശേഷം യൂനിവേഴ്സിറ്റി കോളജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയാണവർ. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മുസ്ലീം പെൺകുട്ടി എന്ന നിലയിലും ശ്രദ്ധേയയായി. ഇടതു പക്ഷത്തോടൊപ്പമാണ് അവർ നിലയുറപ്പിച്ചിരുന്നതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Eng­lish Summary;CPIM leader and for­mer MLA Nabisa Ummal passed away
You may also like this video

Exit mobile version