ഝാർഖണ്ഡിൽ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും ദളിത് ശോഷൺ മുക്തി മഞ്ച് നേതാവുമായ സുഭാഷ് മുണ്ടയെ വെടിവച്ചു കൊലപ്പെടുത്തി. ഇന്നലെ
രാത്രി എട്ടോടെ ബൈക്കുകളിലെത്തിയ അക്രമികൾ റാഞ്ചി ജില്ലയിലെ ദലദല്ലി ഭാഗത്തുള്ള ഓഫീസിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. ദളിത് ശോഷണ്‍ മുക്തി മഞ്ച് ദേശീയ നേതാവും സംസ്ഥാന ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണനാണ് സംഭവം മലയാളമാധ്യമങ്ങളെ അറിയിച്ചത്.
അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നയിച്ച സുഭാഷ് മുണ്ടെ പ്രാദേശിക മാഫിയകളുടെയും രാഷ്ട്രീയ വൈരികളുടെയും കണ്ണിലെ കരടായിരുന്നു. മുണ്ടെയ്‌ക്ക് വർധിച്ചുവരുന്ന ജനപ്രീതി മാഫിയ സംഘങ്ങൾക്കും രാഷ്‌ട്രീയ എതിരാളികൾക്കും അലോസരമുണ്ടാക്കി. ജനകീയ വിഷയങ്ങളിൽ വളരെ മികച്ച ഇടപെടലുകൾ നടത്തിയിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹമെന്ന് കെ രാധാകൃഷ്ണന്‍ അനുസ്മരിച്ചു.
ആദിവാസി സമൂഹത്തിൽ നിന്നുള്ള ജനപ്രിയ നേതാവായ മുണ്ടയുടെ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
English Sammury: CPI(M) leader Subhash Munde shot dead in Jharkhand