വടകരയില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിയില്‍ വിള്ളല്‍. ചോമ്പാല ബ്ലോക്ക് ഓഫീസിന് സമീപത്താണ് സംരക്ഷണഭിത്തി പിളര്‍ന്നത്. ഇരുഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് മണ്ണ് നിറച്ച് റോഡ് ഉയര്‍ത്തുന്ന പ്രവൃത്തിയാണ് ഇവിടെ പുരോഗമിക്കുന്നത്. എന്നാല്‍ ഭിത്തിയിലെ വിള്ളല്‍ മാറ്റാതെ നിര്‍മാണപ്രവര്‍ത്തി തുടരാൻ സാധിക്കില്ലെന്നും ദേശീയപാത അതോറിറ്റി സംഭവത്തില്‍ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വടകരയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിയില്‍ വിള്ളല്‍

