Site iconSite icon Janayugom Online

ദേശീയപാതയുടെ കൂടുതലിടങ്ങളില്‍ വിള്ളല്‍

നിര്‍മ്മാണം പൂര്‍ത്തിയാക്കി വരുന്ന ദേശീയപാതയുടെ കൂടുതലിടങ്ങളില്‍ വിള്ളല്‍ കണ്ടെത്തി. കോഴിക്കോട് തിരുവങ്ങൂർ, എലത്തൂർ അമ്പലപ്പടി മേൽപ്പാലങ്ങളിലും പയ്യന്നൂര്‍ ക​ണ്ടോ​ത്തും കോ​റോം അ​ണ്ട​ര്‍​പാ​സി​ന് സ​മീ​പ​ത്തെ ടാ​റിങ് പൂ​ര്‍​ത്തി​യാ​യ ഭാ​ഗ​ത്തുമാണ് പുതിയതായി വിള്ളല്‍ കണ്ടെത്തിയത്. തിരുവങ്ങൂർ മേൽപ്പാലത്തിൽ 400 മീറ്റർ നീളത്തില്‍ റോഡ് വിണ്ടുകീറിയ നിലയിലാണ്. പാലത്തിന്റെ സ്ലാബ് തുടങ്ങുന്നതിന് മുമ്പാണ് വിള്ളൽ. വിണ്ടു കീറിയ ഭാഗത്ത് ടാർ ഇട്ട് അടച്ച നിലയിലാണ്. മഴ പെയ്ത സമയത്താണ് വിള്ളൽ ശ്രദ്ധയിൽ പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാർ അറിയിച്ചതോടെ റോഡ് പൊളിഞ്ഞ ഭാഗം പരിശോധിക്കാതെ വിണ്ടുകീറിയ ഭാഗത്ത് ടാർ ഒഴിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രദേശവാസികൾ പറയുന്നു. ചിലയിടങ്ങളിൽ റോഡ് വിണ്ടുകീറിയ നിലയിലാണുള്ളത്. വിള്ളലുണ്ടായ വിവരം നിർമ്മാണ കമ്പനിയായ വാഗാഡിനെ അറിയിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു കമ്പനി അധികൃതരുടെ മറുപടി. 

എലത്തൂർ അമ്പലപ്പടി മേൽപ്പാലത്തിന്റെ അണ്ടർപാസിലേക്ക് കോൺക്രീറ്റ് അടർന്നു വീഴുകയായിരുന്നു. നേരത്തെയുണ്ടായ പാലവും പുതിയ പാലവും ചേരുന്ന ഭാഗത്താണ് വിള്ളൽ. വിള്ളൽ കണ്ടപ്പോൾ അധികാരികളെ അറിയിച്ചെങ്കിലും അവർ പെയിന്റടിച്ച് മറയ്ക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. വ്യാഴാഴ്ച രാത്രിയാണ് ബൈക്ക് യാത്രികരുടെ ദേഹത്തേക്ക് കോൺക്രീറ്റ് പാളി അടർന്നു വീണത്. ക​ണ്ടോ​ത്ത് പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ല്‍​ നി​ന്നും പു​തി​യ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന​തിന്റെ തെ​ക്കു​ഭാ​ഗ​ത്തും ക​ണ്ടോ​ത്ത് അ​ണ്ട​ര്‍ ബ്രി​ഡ്ജിന്റെ വ​ട​ക്കു​ഭാ​ഗ​ത്താ​യു​മാ​ണ് നൂ​റ​ടി​യോ​ളം നീ​ള​ത്തി​ല്‍ ടാ​റിങ് പൂ​ര്‍​ത്തി​യാ​യ ഭാ​ഗം വി​ണ്ടു​കീ​റി​യി​ട്ടു​ള്ള​ത്. ഭൂ​നി​ര​പ്പി​ല്‍​നി​ന്നും പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള റോ​ഡി​ലാ​ണ് വി​ള്ള​ല്‍. പാ​ര്‍​ശ്വ​ഭി​ത്തി​ക്കാ​യി കോ​ണ്‍​ക്രീ​റ്റ് പാ​ന​ലു​ക​ള്‍ ഇറ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​തി​നി​ട​യി​ലൂ​ടെ​യാ​ണ് നീ​ള​ത്തി​ലു​ള്ള വി​ള്ള​ലു​ള്ള​ത്. കോ​ണ്‍​ക്രീ​റ്റ് പാ​ന​ലു​ക​ളു​ടെ ഭാ​ര​ത്തി​ല്‍ ചി​ല​യി​ട​ങ്ങ​ള്‍ താ​ഴ്ന്ന നിലയിലുമാണ്.

Exit mobile version