റെയില്‍ പാളത്തില്‍ ക്രെയിന്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പാലക്കാടിനും ഒറ്റപ്പാലത്തിനുമിടയിലാണ് ഗതാഗത തടമുണ്ടായത്. ഇതേതുടര്‍ന്ന് ആറ് ട്രെയ്നുകളാണ് വൈകിയോടുന്നതെന്ന് റെയില്‍വേ അറിയിച്ചു. ഒറ്റപ്പാലം മാന്നന്നൂരില്‍ മേല്‍പ്പാല നിര്‍മാണത്തിനു കൊണ്ടുവന്ന ക്രെയിനാണ് ട്രാക്കില്‍ കുടുങ്ങിയത്. നിലവില്‍ ഒരു ട്രാക്കിലൂടെ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകള്‍ കടത്തിവിട്ട് ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണ്.
English Summary:Crane stuck on track; Trains run late
You may also like this video