പ്രൊഫ. എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷനിലെ നന്ദനം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ സര്‍ഗ്ഗശേഷി വികസിപ്പിക്കുന്നതിനുതകുന്ന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. പാളയം നന്താവനത്തുള്ള പ്രൊഫ. എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ 2022 ജൂലായ് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 4 വരെയാണു ശില്‍പ്പശാല. അനന്തപുരം രവിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടനസമ്മേളനത്തില്‍ കാട്ടൂര്‍ നാരായണപിള്ള ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സന്തോഷ്‌കുമാര്‍, ഡിഇഒ ആര്‍എസ് സുരേഷ്ബാബു, ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ജി ശ്രീറാം, രാജന്‍ വി പൊഴിയൂര്‍, മംഗളാംബാള്‍ ജിഎസ്, കെ സ്വാമിനാഥന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. തുടര്‍ന്ന് സുമേഷ് കൃഷ്ണന്‍, ഹരി ചാരുത, കാട്ടൂര്‍ നാരായണപിള്ള എന്നിവര്‍ കവിത, കഥ, ചിത്രരചന എന്നിവയില്‍ ക്ലാസുകള്‍ നയിക്കും.
കുട്ടികളുടെ സര്‍ഗ്ഗസൃഷ്ടികളില്‍നിന്നും തിരഞ്ഞെടുത്തവ അവതരിപ്പിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്. പ്രവേശനഫീസില്ല. ചായയും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും. 5 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍നിന്ന് കവിത, കഥ, ചിത്രരചന എന്നീ വിഭാഗങ്ങളിലേക്ക് രണ്ടു കുട്ടികളെ വീതം നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. പങ്കെടുക്കുന്ന കുട്ടികള്‍ സ്‌കൂളുകളില്‍നിന്നുള്ള കത്തോ തിരിച്ചറിയല്‍ രേഖയോ കരുതേണ്ടതാണ്.
English summary; Creativity Development Workshop
You may also like this video;