Site icon Janayugom Online

ധോണിയുടെ ബോസാകാന്‍ പന്ത്

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 പുറത്താക്കല്‍ എന്ന ധോണിയുടെ റെക്കോര്‍ഡ് മറികടക്കാൻ ഒരുങ്ങി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. 25 മത്സരങ്ങളില്‍ നിന്നും 97 പുറത്താകലുകളാണ് റിഷഭ് പന്തിന്റെ നേട്ടം 26നു ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയില്‍ മൂന്നു പുറത്താക്കലുകള്‍ കൂടി നടത്തിയാല്‍ വേഗത്തില്‍ 100 പുറത്താക്കലുകള്‍ നടത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ എന്ന റെ­ക്കോഡ് പന്തിന്റെ പേരിലാകും. 

36 മത്സരങ്ങളില്‍ നിന്നുമാണ് എം എസ് ധോണി സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. 37 മത്സരങ്ങളില്‍ നിന്നുമാണ് വൃദ്ദമാൻ സാഹ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. പന്തിനു സുവര്‍ണാവസരമാണ് മുന്നിലുളളത്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്ററും റിഷഭ് തന്നെ. ന്യൂസിലാന്റുമായുളള ടെസ്റ്റ് പരമ്പരക്കു വിശ്രമമായിരുന്ന റിഷഭിന്റെ തിരിച്ചുവരവ് ടീം ഇന്ത്യയെ കൂടുതല്‍ ശക്തമാക്കും. നിലവില്‍ ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പര്‍ റിഷഭ് തന്നെ . ജനുവരിയിലെ മികച്ച താരത്തിനുളള അവാര്‍ഡും പന്ത് സ്വന്തമാക്കിയിരുന്നു. 

ENGLISH SUMMARY:cricket dhoni record
You may also like this video

Exit mobile version