ഗുജറാത്തിലെ ബി.ജെ.പി മന്ത്രിസഭ പുനഃസംഘടനയിൽ താരമായി ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയുടെ ഭാര്യ റിവാബ ജദേജ. ആഭ്യന്തര മന്ത്രിയായിരുന്നു ഹർഷ് സാങ്‍വി പുതിയ ഉപമുഖ്യമന്ത്രിയായികൊണ്ട് 25 അംഗ മന്ത്രിസഭ വെള്ളിയാഴ്ച രാവിലെയാണ് സ്ഥാനമേറ്റത്. മുൻ മന്ത്രിസഭയിലെ മൂന്നു പേരെ മാത്രം നിലനിർത്തുകയും, 19 പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തുകൊണ്ട് വിപുലീകരിച്ച് പുനഃസംഘടിപ്പിച്ചി മന്ത്രിസഭയിലേക്ക് 34കാരിയായ റിവാബ ജദേജയുടെ അപ്രതീക്ഷിത കടന്നുവരവാണ് ചർച്ചയാകുന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഉൾപ്പെടെ എല്ലാ ഫോർമാറ്റിലും ഓൾറൗണ്ട് സാന്നിധ്യമായി റോക് സ്റ്റാറായ രവീന്ദ്ര ജദേജയുടെ മാതൃകയിൽ രാഷ്ട്രീയത്തിലെ റോക് സ്റ്റാറായി റിവാബ ജദേജയെ വിശേഷിപ്പിക്കുന്നു. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ റിവാബയെ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല വഹിക്കും.
2019ൽ മാത്രം ബി.ജെ.പിയിൽ ചേർന്ന്, സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഇവർ, ചുരുങ്ങിയ കാലത്തിനുള്ളിലാണ് മന്ത്രിസഭയിലും അംഗമായി മാറുന്നത്.
ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള ഗുജറാത്തിൽ അഞ്ചു വർഷം മുമ്പു മാത്രം പാർട്ടിയിൽ അംഗത്വമെടുത്ത റിവാബബയെ മന്ത്രിയാക്കാനുള്ള തീരുമാനത്തെ അപ്രതീക്ഷിത നീക്കായി രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
മെകാനികൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയ റിവാബയുടെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യം കോൺഗ്രസായിരുന്നു. രാജ്കോട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഹരിസിങ് സോളങ്കി അമ്മാനവാണ്. പഠനം പുർത്തിയാക്കിയതിനു പിന്നാലെ സാമൂഹിക സേവനങ്ങളിലും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലും സജീവമായ റിവാബ 2016 ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നതോടെയാണ് താരപദവിയിലെത്തുന്നത്.

