Site iconSite icon Janayugom Online

മദ്യലഹരിയില്‍ ഭാര്യയെ ആക്രമിച്ചു; വിനോദ് കാംബ്ലിക്കെതിരെ കേസെടുത്തു

ഭാര്യയുടെ പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ കേസെടുത്തു. മദ്യലഹരിയില്‍ ഭാര്യ ആന്‍ഡ്രിയ ഹെവിറ്റിനെ വിനോദ് കാംബ്ലി മര്‍ദ്ദിച്ചന്നാണ് പരാതി. ആന്‍ഡ്രിയ ഹെവിറ്റിന്റെ പരാതിയില്‍ മുംബൈ ബാന്ദ്ര പൊലീസാണ് കേസെടുത്തത്.

കുക്കിങ് പാനിന്റെ പിടി തലയിലേക്ക് എറിഞ്ഞെന്നും ഇതുകാരണം തന്റെ തലയില്‍ പരിക്കേറ്റെന്നുമാണ് ഭാര്യയുടെ പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു സംഭവം. മദ്യപിച്ച് ഫ്‌ളാറ്റിലെത്തിയ വിനോദ് കാംബ്ലി ഭാര്യയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നു. സംഭവസമയത്ത് 12 വയസ്സുള്ള മകനും ഫ്‌ളാറ്റിലുണ്ടായിരുന്നു. എന്നാല്‍ മകനും ഭാര്യയും ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും കാംബ്ലി ഉപദ്രവം തുടര്‍ന്നെന്നാണ് പരാതിയില്‍ പറയുന്നത്.

ഭാര്യയെയും മകനെയും ഉപദ്രവിച്ചശേഷം അടുക്കളയിലേക്ക് പോയ കാംബ്ലി കുക്കിങ് പാനിന്റെ പിടിയുമായി വന്ന് ഭാര്യയ്ക്ക് നേരേ എറിയുകയായിരുന്നു. ഇതിനുശേഷം ബാറ്റ് കൊണ്ടും ഭാര്യയെ മര്‍ദിച്ചു. ഒടുവില്‍ ഭാര്യ ആന്‍ഡ്രിയ മകനുമായി ഫ്‌ളാറ്റില്‍നിന്ന് പുറത്തിറങ്ങുകയും ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Eng­lish Sum­ma­ry: Crick­eter Vin­od Kam­bli booked for assault­ing wife
You may also like this video

Exit mobile version