Site icon Janayugom Online

മോന്‍സന്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി; കേസെടുത്ത് ക്രൈംബ്രാഞ്ച്

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നല്‍കിയത്. കൊച്ചി സ്വദേശിയാണ് യുവതി. പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രേഖപ്പെടുത്തി. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മോന്‍സനെതിരെ കേസുണ്ട്. ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചു വരുത്തി പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതായാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി. 

2019 ല്‍ മോൻസന്റെ കൊച്ചിയിലെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. മോൻസനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയിരിയിരുന്നു. നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. സ്ഥാപനത്തിലെ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നുണ്ട്. 

ENGLISH SUMMARY:crime branch case agan­ist mon­son mavungal
You may also like this video

Exit mobile version