Site iconSite icon Janayugom Online

ദിലീപിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്ത രേഖകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച്

ദിലീപിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്ത രേഖകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച്. ചില വാട്സ്ആപ്പ് സന്ദേശങ്ങൾ അടക്കമുള്ള രേഖകളാണ് ലഭിച്ചത്. വീണ്ടെടുക്കാൻ കഴിയാത്ത വിധം രേഖകൾ നശിപ്പിക്കാൻ ദിലീപ് ആവശ്യപ്പെട്ടെന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ മൊഴി നൽകിയിരുന്നു.

ഫോണിൽ നിന്ന് വീണ്ടെടുക്കാനുള്ള ചില നിർണായക രേഖകൾ നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. നിലവിൽ ഈ രേഖകളിൽ ചിലതാണ് ലഭിച്ചതെന്നാണ് സൂചന. ദിലീപിന്റെയടക്കം ഫോണുകൾ ക്രൈംബ്രാഞ്ച് പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫോണുകൾ മുംബൈയിലെ ലാബിലേക്ക് മാറ്റിയെന്നായിരുന്നു പ്രതികളുടെ വാദം.

നശിപ്പിക്കപ്പെട്ടു എന്നു കരുതുന്ന ഫോണുകളില്‍ നിന്നാണ് വിദഗ്ധരുടെ സഹായത്തോടെ നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചത്. ഇവയെ അടിസ്ഥാനമാക്കിയാണ് നാളെ ദിലീപിനെ ചോദ്യം ചെയ്യുന്നത്.

മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങൾ നീക്കം ചെയ്തെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

eng­lish sum­ma­ry; crime branch col­lect doc­u­ments which removed from Dileep­’s phone

you may also like this video;

Exit mobile version