Site iconSite icon Janayugom Online

ക്രൈം ​ന​ന്ദ​കു​മാ​റിന്റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പരിഗണിക്കും

ദ​ളി​ത് യു​വ​തി​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക്രൈം ​എ​ഡി​റ്റ​ർ ടി ​പി ന​ന്ദ​കു​മാ​ർ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്നു പരിഗണിക്കും.

ഒ​രു വ​നി​താ നേ​താ​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വീ​ഡി​യോ നി​ർമ്മി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്നും ഇ​തിന്റെ പേ​രി​ൽ ത​ന്നോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മു​ള്ള ദ​ളി​ത് യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ന്ദ​കു​മാ​റി​നെ പൊ​ലീ​സ് അ​റ​സ്റ്റു ചെയ്തത്.

ഈ ​കേ​സി​ൽ ന​ന്ദ​കു​മാ​ർ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ വി​ചാ​ര​ണ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്കു പു​റ​മേ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളും ചുമത്തിയിട്ടുണ്ട്.

Eng­lish summary;Crime Nan­daku­mar’s bail plea to be heard today

You may also like this video;

Exit mobile version