കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ക്രിമിനല്‍ ഭേദഗതി ബില്ലുകള്‍. ഭാരതീയ ന്യായസംഹിത(രണ്ട്) ബില്ലില്‍ രണ്ട് സെക്ഷനുകള്‍ വര്‍ധിച്ചു. മുന്‍ ബില്ലില്‍ 356 ആയിരുന്നത് പുതിയ ബില്ലില്‍ 358 ആയി കൂടി. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി. എന്നാല്‍ സമാനശിക്ഷകള്‍ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷ (രണ്ട്) ബില്ലില്‍ ശിക്ഷയായി സാമൂഹികസേവനം ഉള്‍പ്പെടുത്തിയത് ഒഴിവാക്കി.
ഭാരതീയ സാക്ഷ്യ അധീനിയത്തില്‍ ഇലക്ട്രോണിക് തെളിവുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. രണ്ട് പുതിയ വകുപ്പുകളും ആറ് പുതിയ ഉപവകുപ്പുകളും രണ്ട് പുതിയ വ്യവസ്ഥകളും ചേർത്തു. 24 വ്യവസ്ഥകൾ പരിഷ്കരിച്ചു. പഴയബില്ലില്‍നിന്നും ആറ് വിഭാഗങ്ങൾ ഇല്ലാതാക്കി. ‘രേഖ’യുടെ നിർവചനത്തിൽ ഇലക്ട്രോണിക് റെക്കോഡ് ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം.
ഇലക്‌ട്രോണിക്, ഡിജിറ്റൽ റെക്കോഡുകൾ പ്രാഥമിക തെളിവായി പരിഗണിക്കുന്നതിന് കൂടുതൽ മാനദണ്ഡങ്ങളും ഉള്‍പ്പെടുത്തി. ജീവിതപങ്കാളിക്കെതിരെയുള്ള ക്രിമിനൽ നടപടികളിൽ ഭർത്താവിനെ/ഭാര്യയെ യോഗ്യതയുള്ള സാക്ഷിയായി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
English Summary: Criminal Amendment: Changes in New Bills
You may also like this video