Site iconSite icon Janayugom Online

ക്രിമിനല്‍ നിയമ ഭേദഗതി: പാര്‍ലമെന്ററി സമിതി നിര്‍ദേശം തള്ളി

parliamentparliament

ക്രിമിനല്‍ നിയമ ഭേദഗതിയില്‍ പാര്‍ലമെന്ററി സമിതി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. സ്വവര്‍ഗ വിവാഹം, വ്യഭിചാരം എന്നീ വിഷയങ്ങളില്‍ ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്ററി സമിതി മുന്നോട്ട് വച്ച നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രിയും മന്ത്രിസഭയും നിരാകരിച്ചത്. 

ക്രിമിനല്‍ നിയമഭേദഗതിയുടെ ഭാഗമായി അവതരിപ്പിച്ച ഭാരതീയ ന്യായസംഹിത ബില്ലുമായി മുന്നോട്ട് പോകാനും മന്ത്രിസഭ തീരുമാനിച്ചു. സ്വവര്‍ഗ വിവാഹം, വ്യഭിചാരം എന്നിവയില്‍ സമിതി അംഗങ്ങള്‍ നിര്‍ദേശിച്ച മാറ്റം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം നിശ്ചയിക്കുകയായിരുന്നു. ഈ രണ്ട് വ്യവസ്ഥകളിലും മാറ്റം വരുത്തുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും സുപ്രീം കോടതി വിധിക്ക് എതിരാണെന്നും മന്ത്രിസഭ വിലയിരുത്തി. 

Eng­lish Sum­ma­ry: Crim­i­nal Law Amend­ment: Par­lia­men­tary Com­mit­tee rejects proposal

You may also like this video

Exit mobile version