Site icon Janayugom Online

ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടഗോള്‍; പോര്‍ച്ചുഗലിന് ജയം

യുവേഫ നേഷൻസ് ലീ​ഗിൽ പോർച്ചു​ഗലിന് കൂറ്റൻ ജയം. കരുത്തരായ സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത നാല് ​ഗോളിനാണ് പറങ്കിപ്പട തോൽപ്പിച്ചത്.
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ​ഗോൾ നേടി തിളങ്ങി. പോർച്ചുഗൽ ദേശീയ ടീമിനായി റൊണാൾഡോ സ്വന്തമാക്കിയ ഗോളുകളുടെ എണ്ണം 117 ആയി. റോണോ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. വില്യം കാർവാലോ, ജാവോ കാൻസെലോ എന്നിവരാണ് ടീമിന്റെ മറ്റ് സ്കോറര്‍മാര്‍. കഴിഞ്ഞ കളിയിൽ സ്പെയിനിനോട് പോര്‍ച്ചുഗല്‍ സമനില വഴങ്ങിയിരുന്നു. 

Eng­lish Summary:Cristiano dou­bles; Vic­to­ry for Portugal
You may also like this video

Exit mobile version