ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഒപ്പ് പതിപ്പിച്ച ജേഴ്സി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനമായി നൽകി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയാണ് റൊണാൾഡോയ്ക്ക് വേണ്ടി ഈ ജേഴ്സി കൈമാറിയത്. കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെയാണ് സംഭവം. ജേഴ്സിയിൽ റൊണാൾഡോയുടെ ഒപ്പിനൊപ്പം ട്രംപിനായുള്ള ഒരു പ്രത്യേക സന്ദേശവും ഉണ്ടായിരുന്നു: “To President Donald J Trump, Playing in Peace.” ട്രംപ് സമ്മാനം സ്വീകരിക്കുന്നതും റൊണാൾഡോയ്ക്ക് മറുപടി നൽകുന്നതുമായ വീഡിയോ ദൃശ്യങ്ങളും ലഭ്യമാണ്.
ഡോണൾഡ് ട്രംപിന് ജേഴ്സി സമ്മാനമായി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

