Site iconSite icon Janayugom Online

കുവൈത്ത് വ്യക്തിഗത നിയമത്തിൽ നിർണ്ണായക ഭേദഗതികൾ; സ്ത്രീകളുടെ വിവാഹ സമ്മതം നിർബന്ധമാക്കും

1984ലെ വ്യക്തിഗത സ്റ്റാറ്റസ് നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് രേഖ കുവൈത്ത് ഫാമിലി അഫയേഴ്‌സ് ആൻഡ് പേഴ്‌സണൽ ലോ അവലോകന സമിതി പൂർത്തിയാക്കി. 13 സർക്കാർ ഏജൻസികളുടെ അഭിപ്രായങ്ങൾക്കായി ഈ കരട് സമർപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ വ്യക്തമായ സമ്മതമില്ലാതെ നടക്കുന്ന വിവാഹം അസാധുവായി കണക്കാക്കും. വിവാഹക്കരാറിൽ പ്രത്യേക വ്യവസ്ഥകൾ ഉൾപ്പെടുത്താനും അവർക്ക് അവകാശമുണ്ടാകും.

ആവശ്യം, ജീവിതച്ചെലവ്, പണമടയ്ക്കുന്നയാളുടെ സാമ്പത്തിക സ്ഥിതി, സമയം, സ്ഥലം, ആചാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ജീവനാംശ വ്യവസ്ഥകൾ പുറപ്പെടുവിച്ചിരിക്കുന്നത്. ‘ഖുൽ’ വിവാഹമോചന പ്രകാരം, ഭർത്താവുമായി അനുരഞ്ജനം അസാധ്യമാണെങ്കിൽ, വിവാഹച്ചെലവുകൾ തിരികെ നൽകി വിവാഹം അസാധുവാക്കാൻ ഭാര്യക്ക് ഈ കരട് നിയമം അനുവാദം നൽകുന്നു. കുട്ടികളുടെ സംരക്ഷണം, സന്ദർശന അവകാശങ്ങൾ, രാത്രി താമസം തുടങ്ങിയ വിഷയങ്ങളും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Exit mobile version