Site iconSite icon Janayugom Online

മനുസ്മൃതി വായിക്കാന്‍ ഉപദേശിച്ചതിന് വിമര്‍ശനം ; ഗീത കൊണ്ട് പ്രതിരോധിച്ച് ഗുജറാത്ത് ജ‍ഡ്ജി

മനുസ്മൃതി വായിക്കാന്‍ ഉപദേശിച്ചതിന് തന്നെ വിമര്‍ശിച്ചവര്‍ക്ക് ഭഗവദ് ഗീതയെ ഉദ്ധരിച്ച് മറുപടി നല്‍കി ഗുജറാത്ത് ഹൈക്കോടതി ജ‍ഡ്ജി സമീര്‍ ദവെ. ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു മനുസ്മൃതി വായിക്കാന്‍ ദവൈ പറഞ്ഞത്.

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ മുന്നേ പക്വത കൈവരിക്കുന്നുണ്ടെന്നും ഇതിനെ കുറിച്ച് മനുസ്മൃതിയില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം അറിയാനെങ്കിലും മനുസ്മൃതി വാക്കിക്കണമെന്നും സമീര്‍ പറഞ്ഞഇരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ കേസ് വീണ്ടും വാദത്തിന് എത്തിയപ്പോഴാണ് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഭഗവത് ഗീതയെ പരാമര്‍ശിച്ചുകൊണ്ട് സമീര്‍ ദവെ മറുപടി നല്‍കിയത്.

ഒരുജഡ്ജി സ്ഥിരപ്രജ്ഞയെ പോലെ ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരപ്രജ്ഞ എന്നാല്‍ പ്രശംസയും വിമര്‍ശനവും അവഗണിക്കണമെന്നാണ് ഭഗവത് ഗീതയില്‍ അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ, ബലാത്സംഗത്തിന് ഇരയായ പതിനാറുകാരിയെ ഗര്‍ഭഛിദ്രത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ കോടതിയെ സമീപിച്ചത്.

കേസ് പരിഗണിക്കവെ ആദ്യകാലത്ത് 17 വയസിന് മുമ്പേ പെണ്‍കുട്ടികള്‍ പ്രസവിക്കാറുണ്ടായിരുന്നുവെന്ന് സമീര്‍ ദവെ ചൂണ്ടിക്കാട്ടി.നമ്മള്‍ 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്നത് കൊണ്ടാണ്. നിങ്ങളുടെ അമ്മയോടും മുത്തശ്ശിയോടും ചെന്ന് ചോദിക്കൂ, അവര്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരും. 

ആദ്യകാലങ്ങളില്‍ 14,15 വയസെല്ലാം വിവാഹത്തിനുള്ള പ്രായമായിരുന്നു. 17 വയസാകുമ്പോയേക്കും അവര്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു ഹര്‍ജി പരിഗണിക്കവെ അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Crit­i­cism for advis­ing to read Manusm­ri­ti; Gujarat judge defend­ed with Geeta

You may also like this video:

Exit mobile version