രാജ്യത്തെ ഫെഡറലിസ്റ്റ് സംവിധാനം കാത്തുസുക്ഷിക്കുംവിധമാകണം തെരഞ്ഞടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് പാര്‍ലമെന്ററി സമിതി. തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പട്ടിക തയ്യാറാക്കുംമുമ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ അഭിപ്രായം ആരായണമെന്നും പേഴ്സണല്‍-പേഴ്സണല്‍ ഗ്രിവന്‍സസ്-നിയമ-സമുഹ്യനീതി എന്നിവയ്ക്കുള്ള പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു.
രാജ്യത്തെ പാര്‍ലമെന്റ്-നിയമസഭ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞടുപ്പില്‍ പൊതുവോട്ടര്‍ പട്ടിക തയ്യാറാക്കാനുള്ള നിയമ കമ്മിഷന്‍ നിര്‍ദേശം നടപ്പിലാക്കും മുമ്പ് സംസ്ഥാന സര്‍ക്കാരുകളുമായും, രാഷ്ട്രീയ പാര്‍ട്ടികളുമായും , കേന്ദ്ര നിയമ മന്ത്രാലയവുമായി ചര്‍ച്ച നടത്തണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ വ്യാജ വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ആറുമാസം തടവ് രണ്ട് വര്‍ഷമായി വര്‍ധിപ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു. എന്നാല്‍ സത്യവാങ്മൂലത്തില്‍ അറിയാതെ സംഭവിക്കുന്ന പിഴവുകള്‍ക്ക് രണ്ട് വര്‍ഷം തടവ് പാടില്ല.
തെരഞ്ഞെടുപ്പ് നടപടിക്രമത്തില്‍ ഭരണഘടന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അധികാരം കുറച്ച് കാണരുത്. ഫെഡറല്‍ സംവിധാനത്തെ മറികടന്നുള്ള തീരുമാനങ്ങള്‍ അടിച്ചേല്പിക്കാന്‍ പാടില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരിക്കുന്ന അധികാരം സംബന്ധിച്ചുള്ള പട്ടികയിലെ 11 എന്‍ട്രി അഞ്ച് പാലിക്കാന്‍ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷന്‍ ബാധ്യസ്ഥമാണ്.
തെരഞ്ഞെടുപ്പുകളില്‍ പൊതു വോട്ടര്‍ പട്ടിക തയ്യാറാക്കണമെന്ന് 1999ലാണ് നിര്‍ദേശമുയര്‍ന്നത്. വ്യത്യസ്ത വോട്ടര്‍ പട്ടിക ഉണ്ടാക്കാന്‍ അധികപണം വിനിയോഗിക്കേണ്ടി വരുന്നത് ധൂര്‍ത്താണെന്ന് വിലയിരുത്തിയായിരുന്നു നിര്‍ദേശം. പൊതു വോട്ടര്‍ പട്ടിക തയ്യറാക്കുന്നത് നല്ലതാണെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുള്ളതും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ അധികാരം കവര്‍ന്നെടുക്കുന്നതുമാണ്.
രാജ്യത്തെ എല്ലാ മേഖലകളെയും രേഒരീതിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിക്കണം. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് നാനതരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാ വിഷയങ്ങളും പരിഗണിക്കാന്‍ തയ്യറാകണമെന്നും സമിതി നിര്‍ദേശിച്ചു. നിലവില്‍ പാര്‍ലമെന്റ്-നിയമസഭ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടിക തയ്യറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളാണ്.
english summary;Criticism of the Parliamentary Committee; The Election Commission should not be one-sided
you may also like this video;