ഭരണകൂടത്തെ വിമര്‍ശിച്ചതിന് പ്രശസ്ത ഇറാന്‍ സംവിധായകന്‍ ജാഫര്‍ പനാഹിക്ക്(62) ആറ് വര്‍ഷത്തെ തടവ് ശിക്ഷ. പത്ത് വര്‍ഷം മുന്നെയെടുത്ത കേസിലാണ് ജാഫര്‍ പനാഹിക്കെതിരെ നടപടി. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മറ്റ് 2 സംവിധായകരെ ഇറാന്‍ അടുത്തിടെ തടവിലാക്കിയിരുന്നു. തടവില്‍ കഴിയുന്ന മുഹമ്മദ് റസൂലോഫ്, മുസ്തഫ അല്‍ഹമ്മദ് എന്നീ സംവിധായകരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞയാഴ്ച ജയിലിലെത്തിയപ്പോഴാണ് പനാഹിയെ അറസ്റ്റ് ചെയ്തത്.
മെയില്‍ അബദാനില്‍ കെട്ടിടം തകര്‍ന്ന് 40 പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതിനാണ് മുഹമ്മദ് റസൂലോഫ്, മുസ്തഫ അല്‍ഹമ്മദ് എന്നിവരെ ജയിലിലടച്ചത്. 2011‑ലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തിയെന്ന പേരില്‍ പനാഹിക്ക് 6 വര്‍ഷം തടവുശിക്ഷ വിധിച്ചത്. അന്നു 2 മാസം തടവില്‍ കഴിഞ്ഞ ശേഷം ഉപാധികളോടെ മോചിപ്പിച്ചിരുന്നു. രാജ്യത്തെ ദാരിദ്ര്യം, ലൈംഗികത, അക്രമം, സെന്‍സര്‍ഷിപ് എന്നിവയിലേക്ക് ചൂണ്ടി പനാഹി നിര്‍മിച്ച ചലച്ചിത്രങ്ങളാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ദ് വൈറ്റ് ബലൂണ്‍, ദ് സര്‍ക്കിള്‍, ഓഫ്‌സൈഡ്, ടാക്‌സി എന്നിവയാണ് പനാഹിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
English summary; criticized the administration; Famous Iranian director Jafar Panahi sentenced to six years in prison
You may also like this video;