ആന്ധ്രാപ്രദേശിലെ ശ്രീകാകുളം വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ഏകാദശിയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 10 പേർ മരിച്ചു. തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് കസിബുഗ്ഗ പൊലീസ് അറിയിച്ചു. ഏകാദശി ചടങ്ങുകൾക്കായി ക്ഷേത്രത്തിലേക്ക് ആളുകൾ തിങ്ങിനിറഞ്ഞതോടെയാണ് വലിയ അപകടം സംഭവിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. “ശ്രീകാകുളം ജില്ലയിലെ വെങ്കടേശ്വര ക്ഷേത്രത്തിലുണ്ടായ അപകടം വലിയ ഞെട്ടലുണ്ടാക്കി. വിശ്വാസികളുടെ മരണം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബത്തോട് ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദേശിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
ആന്ധ്രാപ്രദേശിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ആള്‍ക്കൂട്ട ദുരന്തം; തിക്കിലും തിരക്കിലുംപെട്ട് പത്ത് പേര്‍ മരിച്ചു

