ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ തിക്കിലും തിരക്കിലുംപ്പെട്ട് ആറ് മരണം. മാൻസാ ദേവി ക്ഷേത്രത്തിലാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 9 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ശ്രാവണകാലമായതിനാൽ ക്ഷേത്രത്തിലേക്ക് നിരവധി പേർ എത്തിയതായാണ് വിവരമെങ്കിലും ഭീമമായ തിക്കും തിരക്കും എങ്ങനെയുണ്ടായി എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. അതേസമയം ക്ഷേത്രത്തിൽ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞതനുസരിച്ച് എസ് ഡി ആർ എഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
ഹരിദ്വാറിലെ മാൻസാ ദേവി ക്ഷേത്രത്തിൽ തിക്കും തിരക്കും; ആറ് മരണം

