ആലപ്പുഴയിൽ അമിതമായി ആളുകളെ കയറ്റിയ ബോട്ട് കസ്റ്റഡിയിലെടുത്തു. എബനസർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്.ആലപ്പുഴ ബോട്ട് ജെട്ടിയിയിൽ സർവീസ് നടത്തുന്ന ബോട്ടാണിത്. 30 പേരെ കയറ്റേണ്ട ബോട്ടിൽ 68 പേരെയാണ് കയറ്റിയത്.
തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിലാണ് നടപടി. ബോട്ട് അടുപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ എതിർത്തു. തുടർന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തിയാണ് ആളുകളെ ഇറക്കിയത്. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിൻറെ യാർഡിലേക്ക് മാറ്റി.
English Summary; Crowded travel; The boat was taken into custody at Alappuzha
You may also like this video