Site iconSite icon Janayugom Online

നവകേരള സദസിനെ നെഞ്ചിലേറ്റി ജനസഞ്ചയങ്ങള്‍

നവകേരളസദസിനെ നെഞ്ചിലേറ്റി ജനസഞ്ചയങ്ങള്‍ .ചരിത്രത്തിലെ റെക്കോഡുകള്‍ ഭേദിക്കുന്ന ജനക്കൂട്ടമാണ് നവകേരള സദസിന് എത്തിച്ചേരുന്നതെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു. എല്ലാ വിഭാഗത്തില്‍ നിന്നും വലിയ സ്വീകരണമാണ് സദസിന് ലഭിക്കുന്നത്. 

ഇത് പ്രിപക്ഷ നേതാവിന്‍റെ മണ്ഡലമായ പറവൂരിലെത്തുമ്പോഴും കാണാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നവകേരള സദസിന്‌ ഫണ്ട്‌ നൽകാനുള്ള തീരുമാനത്തിന്റെ പേരിൽ പറവൂർ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ്‌ പ്രതിപക്ഷ നേതാവാണ്‌. തന്നെ ക്രിമിനലെന്നും മറ്റും വിളിക്കുന്നത്‌ അദ്ദേഹത്തിന്റെ ശീലത്തിന്റെ ഭാഗമാണ്‌.

പ്രതിപക്ഷ നേതാവിന്റെ പ്രതീക്ഷക്ക്‌ വിപരീതമായി കോൺഗ്രസ്‌ നേതാക്കന്മാരടക്കം നവകേരളസദസ്‌ വിജയിപ്പിക്കാൻ തിരുമാനിച്ച്‌ മുന്നോട്ടുവരുന്ന അനുഭവമാണ്‌ കാണുന്നത്‌. സാമ്പത്തികമായി സഹായിക്കാനും തയ്യാറാകുന്നുണ്ട്‌.പലസ്‌തീൻ ഐക്യദാർഢ്യറാലിയുടെ പേരിൽ കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ ഷൗക്കത്ത്‌ നടപടിക്കിരയായത്‌ വല്ലാത്ത സന്ദേശമാണ്‌ നൽകുന്നത്‌. പലസ്‌തീൻ പ്രശ്‌നത്തിൽ കോൺഗ്രസിന്റെ നിലപാട്‌ മാറ്റമാണിത്‌ വ്യക്തമാക്കുന്നത്‌. 

Eng­lish Sumamry:
Crowds cheered the Navak­er­ala audience

You may also like this video:

YouTube video player
Exit mobile version