Site iconSite icon Janayugom Online

ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിയവെയ്പ്പ്; നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവയ്പ്പില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ക്യമ്പിലുള്ള ഒരു സേനാംഗമാണ് വെടിയുതിര്‍ത്തത്. സുക്മ ജില്ലയിലെ മറൈഗുഡേ ക്യാമ്പിലാണ് സംഭവമുണ്ടായത്. അതേസമയം വെടിവയ്പ്പിന് കാരണം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല. നിരവധി പേര്‍ക്ക് നിസാര പരുക്കുകളുമുള്ളതായി സിആര്‍പിഎഫ് അറിയിച്ചു.

ENGLISH SUMMARY:CRPF camp shoot­ing in Chhat­tis­garh; Four sol­diers were killed
You may also like this video

Exit mobile version