Site iconSite icon Janayugom Online

മൂന്ന് വയസുകാരിക്ക് ക്രൂര പീഡനം; അമ്മയും ആൺസുഹൃത്തും അറസ്റ്റില്‍

ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂരപീഡനം. സംഭവത്തിൽ അമ്മയെയും ആൺ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിലാണ് സംഭവം. കുഞ്ഞിനെ ഇവർ ക്രൂരമായി മർദ്ദിക്കുകയും തീ വെച്ച് പൊള്ളിക്കുകയും ചെയ്തതു. അയൽവാസികളാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. കുട്ടി ചൂടുവെള്ളത്തിൽ വീണെന്നായിരുന്നു അമ്മ വന്ദന പൊലീസിന് ആദ്യം നൽകിയ മൊഴി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും ചതവുകളുമുണ്ട്. ബാലപീഡനം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു. 

Exit mobile version