Site iconSite icon Janayugom Online

ബന്ധം തകർന്നിട്ടും പങ്കാളിക്കു വിവാഹമോചനം അനുവദിക്കാത്തതു ക്രൂരത: ഹൈക്കോടതി

വിവാഹ ബന്ധം മുന്നോട്ടുകൊണ്ടുപോകാനാവാത്ത വിധം പരാജയമായിട്ടും പങ്കാളിക്കു വിവാഹ മോചനം നിഷേധിക്കുന്നതു ക്രൂരതയാണെന്ന് ഹൈക്കോടതി. പരിഹരിക്കാനാവാത്ത വിധം തകർന്ന ബന്ധത്തിൽ തുടരാൻ ആരെയും നിർബന്ധിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 

ഭർത്താവിന്റെ ഹർജിയിൽ വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെ പത്തനംതിട്ട സ്വദേശിനിയായ 32കാരി നൽകിയ ഹർജിയിലാണ് ഹൈ­ക്കോടതിയുടെ ഉത്തരവ്. വിവാഹ ബന്ധം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നു ചൂണ്ടിക്കാട്ടി ഭർത്താവ് വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. നിരന്തരം കലഹിക്കുന്ന ഭാര്യയുമായി ചേർന്നുപോകാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 

താൻ ഭർത്താവിനോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് യുവതി കോടതിയെ അറിയിച്ചത്. അതേസമയം ഗർഭിണിയായിരുന്ന സമയത്തു പോലും ഭർത്താവ് തനിക്ക് ഒരു വിധത്തിലുള്ള വൈകാരിക പിന്തുണയും തന്നിട്ടില്ലെന്ന് യുവതി കുറ്റപ്പെടുത്തി. 2017 മുതൽ ദമ്പതികൾ പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇതു ചൂണ്ടിക്കാട്ടി കുടുംബ കോടതി വിവാഹ മോചനം അനുവദിച്ചു. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. 

Eng­lish Summary:Cruelty of not allow­ing divorce to spouse despite bro­ken rela­tion­ship: High Court
You may also like this video

Exit mobile version