മലപ്പുറത്ത് കിടപ്പുരോഗിയോട് കണ്ണില്ലാത്ത ക്രൂരത. വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന അയല്‍വാസിയായ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ജസീറമോള്‍ ആണ് പൊലീസിന്റെ പിടിയിലായത്. മഞ്ചേരി രാമന്‍കുളത്ത് വാടകയ്ക്ക് താമസിക്കുന്ന തോമസ് ബാബു-സൗമിനി ദമ്പതികളുടെ വീട്ടിലാണ് മോഷണം നടത്തത്. അതിക്രമിച്ചുകയറിയായിരുന്നു കവര്‍ച്ച.
കാഴ്ച്ചശക്തി നഷ്ടപ്പെട്ട സൗമിനിയുടെ കമ്മലാണ് ജസീറമോള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച സ്വര്‍ണം ഇവര്‍ വില്‍ക്കുകയും ചെയ്തിരുന്നു. മഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്ന് പൊലീസ് സ്വർണം കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് പ്രതിയെ സഹായിച്ച മകള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

