Site icon Janayugom Online

മൂല്യം കൂപ്പുകുത്തി ക്രിപ്റ്റോ കറന്‍സികള്‍

ബിറ്റ്കോയിന്‍ ഉള്‍പ്പെടെ ഡിജിറ്റൽ കറൻസികളുടെ മൂല്യം തുടർച്ചയായി ഇടിയുമ്പോള്‍ നിക്ഷേപര്‍ ആശങ്കയില്‍. ആറുമാസം മുൻപ് 68,000 ഡോളർ ഉണ്ടായിരുന്ന ബിറ്റ്കോയിന്റെ വില 20,184 ഡോളർ മാത്രമായി. 52 ആഴ്ചകളിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ബിറ്റ്കോയിന്‍. ആറുമാസ കാലയളവിൽ ബിറ്റ്കോയിന്റെ മൂല്യം 50 ശതമാനത്തിലധികം താഴ്ന്നിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സികളില്‍ രണ്ടാം സ്ഥാനത്തുള്ള എതേറിയം 15 ശതമാനം നഷ്ടം നേരിട്ടു. 1029 ഡോളറാണ് എതേറിയത്തിന്റെ മൂല്യം.

2021 നവംബറില്‍ 4891 ഡോളര്‍ വിലയുണ്ടായിരുന്ന എതേറിയത്തിന് 80 ശതമാനം മൂല്യം നഷ്ടമായിട്ടുണ്ട്. മറ്റു ഡിജിറ്റൽ കറൻസികളും സമാനമായ സാഹചര്യം നേരിടുന്നുണ്ട്. ക്രിപ്റ്റോ പ്രധാന നിക്ഷേപ വിപണിയിൽ എത്തിയതോടെ പല ഊഹക്കച്ചവടാക്കാരും ഇതിൽ താല്പര്യമെടുത്തു. അവരുടെ നടപടികളാണ് ഇപ്പോഴത്തെ തകർച്ചക്ക് കാരണമെന്ന് ഒരുകൂട്ടം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ് ഇപ്പോൾ ബിറ്റ്കോയിൻ എത്തിനിൽക്കുന്നത്. 2018 ൽ 80 ശതമാനം മൂല്യംവരെ ബിറ്റ്കോയിന്‍ ഇടിഞ്ഞിട്ടുണ്ട്.

Eng­lish sum­ma­ry; Cryp­tocur­ren­cies col­laps­ing in value

You may also like this video;

Exit mobile version