Site iconSite icon Janayugom Online

ക്രിപ്റ്റോ കറന്‍സി: വിവിധയിടങ്ങളില്‍ റെയ്ഡ്

ക്രിപ്‌റ്റോകറൻസി സേവന ദാതാക്കളായ വസിര്‍ എക്സില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ രാജ്യത്തെ വിവിധ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ജിഎസ്‌ടി ഇന്റലിജൻസിന്റെ(ഡിജിജിഐ) റെയ്ഡ്. ആറിടങ്ങളില്‍ ഡിജിജിഐ നടത്തിയ പരിശോധനയില്‍ വന്‍ തോതിലുള്ള ജിഎസ്‍ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. മുംബെെ സിജിഎസ്‍ടിയും ഡിജിജിഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ ഏകദേശം 70 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ബിറ്റ്കോയിനുകൾ കൈമാറ്റം ചെയ്യുന്നതിനായി കമ്മിഷൻ ഈടാക്കിയിരുന്നെങ്കിലും ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്കുള്ള 18 ശതമാനം ജിഎസ്‍ടി നിരക്ക് അടച്ചിരുന്നില്ല. ജിഎസ്‍ടി മുംബൈ ഈസ്റ്റ് കമ്മീഷണറേറ്റ് ക്രിപ്‌റ്റോകറൻസി സേവനദാതാക്കളായ വസീർഎക്‌സിൽ നടത്തിയ പരിശോധനയില്‍ 40.5 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ് കണ്ടെത്തിയിരുന്നു.
eng­lish summary;Cryptocurrency: Raid in var­i­ous places
you may also like this video;

Exit mobile version