ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസ്-നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരം സമനിലയില്‍ കലാശിച്ചു. മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി.
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 60-ാം മിനിറ്റില്‍ എബെറേച്ചി എസെ നേടിയ ഗോളില്‍ ക്രിസ്റ്റല്‍ പാലസാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ നാല് മിനിറ്റുകള്‍ക്കുള്ളില്‍ മുറീലോ നോട്ടിങ്ഹാമിനെ ഒപ്പമെത്തിച്ചു. ജയത്തോടെ ആസ്റ്റണ്‍ വില്ലയെ മറികടന്ന് നോട്ടിങ്ഹാം ആറാം സ്ഥാനത്തേക്കുയര്‍ന്നു. 35 മത്സരങ്ങളില്‍ 61 പോയിന്റാണ് നോട്ടിങ്ഹാമിനുള്ളത്. 46 പോയിന്റുള്ള ക്രിസ്റ്റല്‍ പാലസ് 12-ാമതാണ്.

